വടക്കാഞ്ചേരി കൂട്ടമാനഭംഗം: പേരാമംഗലം സിഐക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 08.11.2016) വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ പേരാമംഗലം സിഐ എം വി മണികണ്ഠന് സസ്‌പെന്‍ഷന്‍. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് സസ്‌പെന്‍ഷന്‍.

തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാറാണ് ഉത്തരവ് പാസാക്കിയത്. ഡ്ബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ് വിവാദമായ വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസ് പുറം ലോകത്തിന്റെ ശ്രദ്ധയില്‌പെടുത്തിയത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലും മണികണ്ഠനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

മാനഭംഗക്കേസ് ഫയല്‍ ചെയ്യാനെത്തിയപ്പോള്‍ ആര് ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം കിട്ടിയതെന്ന് മണികണ്ഠന്‍ ചോദിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.

വടക്കാഞ്ചേരി കൂട്ടമാനഭംഗം: പേരാമംഗലം സിഐക്ക് സസ്‌പെന്‍ഷന്‍
Keywords: Kerala, Vadakanjeri molestation case, Suspension
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia