SWISS-TOWER 24/07/2023

മൂന്നാര്‍ തോട്ടം തൊഴിലാളി പ്രക്ഷോഭം: മന്ത്രിതല ചര്‍ച്ച നടന്നു

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 09.09.2015) ശമ്പള ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസം പിന്നിട്ടു. ഭൂരിഭാഗവും സ്ത്രീകളടങ്ങുന്ന 5000ത്തോളം വരുന്ന തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിലെ സംഘര്‍ഷാവസ്ഥക്ക് ഇന്നലെ അയവുവന്നു. നാലു ദിവസങ്ങളായി നിലച്ചിരുന്ന കൊച്ചിമധുര ദേശീയ പാത അടക്കമുളള റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു.
റോഡിന് ഒരു വശത്തു കൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിച്ചു.  കണ്ണന്‍ ദേവന്‍ ഓഫീസ് തൊഴിലാളികള്‍ ഉപരോധിച്ചു.
മൂന്നാര്‍ തോട്ടം തൊഴിലാളി പ്രക്ഷോഭം: മന്ത്രിതല ചര്‍ച്ച നടന്നു

ടാറ്റായുടെ ടീ മ്യൂസിയം സമരക്കാര്‍ അടപ്പിച്ചു. നല്ലതണ്ണിയിലെ ഇന്‍സ്റ്റന്റ് ടീ ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. 16 സ്ത്രീകളടക്കം സമരക്കാരുടെ 24 പ്രതിനിധികളെ ഇന്നലെ നടന്ന മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനായി പോലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വൈകിട്ടോടെ തൊഴിലാളികള്‍ പിരിഞ്ഞുപോയി. റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.


Keywords : Idukki, Munnar, Clash, Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia