SWISS-TOWER 24/07/2023

മറയൂര്‍ റേഞ്ചില്‍ നിന്നും ചന്ദന മരങ്ങള്‍ വെട്ടികടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 12.11.2014) മറയൂര്‍ ചന്ദന ഡിവിഷനിലെ മറയൂര്‍ ഫോറസ്റ്റ് റേയിഞ്ച് പരിധിയില്‍ വരൂന്ന നാച്ചിവയല്‍ റിസര്‍വില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷണം പോയി. മൂന്ന് മരങ്ങള്‍ മോഷണം പോയതായാണ് സൂചന രണ്ട് മരങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചു. നാച്ചിവയലിലെ പത്ത് വീടിനൂ സമീപം പൊട്ടന്‍ കൂളം ഭാഗത്തിന് സമീപത്തായി രണ്ടു മരങ്ങളും അക്കരശീമ ഇല്ലി ചുവട് ഭാഗത്തുള്ള ഒരൂമരവുമാണ് മോഷണം പോയത്.

ഒരൂമരം മോഷണം പോയി അടുത്ത രണ്ടു ദിവസങ്ങളിലാണ് വീണ്ടും മോഷണം നടന്നത്. രണ്ടാം ദിവസം മോഷണം നടത്തിയ തടികളുമായി കടക്കൂവാന്‍ ശ്രമിക്കൂന്നതിനിടെ കരിമ്പിന്‍ കാടിനൂള്ളിലെ പെരിയപെട്ടി ഭാഗത്ത് വച്ച പട്രോളിങ്ങിനെത്തിയ വനപാലകസംഘത്തെ കണ്ട് തലചുമടായി ചന്ദനവുമായി എത്തിയ സംഘം ചന്ദന തടികള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരൂന്നൂ.
മറയൂര്‍ റേഞ്ചില്‍ നിന്നും ചന്ദന മരങ്ങള്‍ വെട്ടികടത്തി
File Photo

 നാലുപേര്‍ മോഷണ സംഘത്തില്‍ ഉണ്ടായിരൂന്നതായി വന പാലകര്‍ പറയുന്നൂ. ഒരാള്‍ വടിവാളുമായി മുന്നിലും മൂന്ന് പേര്‍ തലയില്‍ ചന്ദനവുമായി പിറകേയുമാണ് ചതുപ്പ് നിറഞ്ഞ കരിമ്പില്‍ തോട്ടത്തിലൂടെ എത്തിയത്. വാച്ചര്‍ ഉള്‍പെടെ മൂന്ന് പേര്‍മാത്രമാണ് വന പാലക സംഘത്തില്‍ ഉണ്ടായിരൂന്നത്. കരിമ്പിന്‍ തോട്ടത്തില്‍ കൊളളക്കാര്‍ ഒളിച്ചതിനാലൂം അംഗ സംഖ്യ കൂറവായതിനാലൂം പിന്തുടരാന്‍ സാധിച്ചില്ല .ഇവര്‍ ഉപേക്ഷിച്ച ഓടിയ മൂന്ന് ചന്ദന കഷ്ണങ്ങള്‍ വന പാലകര്‍ കണ്ടെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു.

12 അടി ഉയരമുള്ള ചന്ദന സംരക്ഷണവേലിയും നിരവധി വാച്ചര്‍ മാരൂം ഉള്ള മേഖലയാണ് മറയൂര്‍ റെയിഞ്ചിലെ നാച്ചിവയല്‍ ചന്ദന റിസര്‍വ്. ഇതിനൂ പുറമേ ഡോഗ് സ്‌ക്വാഡിന്റെ സേവനവും ഇവിടെ ലഭ്യമാണ് . വനം വകൂപ്പ് നിരവധി പ്രതികളെ പിടികൂടുന്നൂണ്ടെങ്കിലും ചന്ദന മോഷണവും വര്‍ധിച്ചുവരികയാണ് .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Accused, Tree, Sandalwood smuggled. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia