എം.ഡി.എം.കെ കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുന്നു: വൈകോ അറസ്റ്റില്‍
Dec 21, 2011, 13:30 IST
ADVERTISEMENT
കുമളി: എം.ഡി.എം.കെ പ്രവര്‍ത്തകര്‍ അതിര്‍ത്തിയിലെ റോഡുകള്‍ ഉപരോധിക്കുന്നു. ഇതേതുടര്‍ന്ന് കേരളത്തിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. തിരുവനന്തപുരം കളിയിക്കാവിളയിലും കൊല്ലം ആര്യങ്കാവിന് സമീപം ചെങ്കോട്ടയിലും ഉപരോധം തുടങ്ങി. ഇടുക്കിയില്‍ കുമളി , കമ്പംമേട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്പോസ്റ്റുകളിലാണ് ഉപരോധം. ഇതിനിടെ എം.ഡി.എം.കെ നേതാവ് വൈക്കോയെ കുമളിക്ക് സമീപം പോലീസ് അറസ്റ്റ് ചെയ്തു. കുരുവിനത്തുപാലത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു വൈക്കോ. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
English Summery
Kumali: Vaiko arrested in Kumali for violating 144 Act
English Summery
Kumali: Vaiko arrested in Kumali for violating 144 Act
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

