Yuva Morcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് യുവമോര്‍ച്ച
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട് : (KVARTHA) രാജ്യത്തെ യുവാക്കളുടെ ഭാവിയെ (Youths Future) കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉള്ളതാണ് ബജറ്റെന്ന് (Budget) യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ (Yuva Morcha State President CR Praful Krishnan). ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളുടെ (Project) ഗുണവും കേരളത്തിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അവഗണിച്ചു എന്ന് പറയുന്നത് രാഷ്ട്രീയ താല്പര്യത്തിന്റെ പുറത്തുള്ള വിമര്‍ശനം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈപുണ്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതി എന്നിവ ഭാവി ഭാരതത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രത്തിനായുള്ള കാഴ്ചപ്പാട് ബജറ്റില്‍ ഉണ്ടെന്നും 2047 ല്‍ വികസിത ഭാരതമാവുക എന്ന ലക്ഷ്യത്തിന് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
