ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസിലേയ്ക്ക് യൂത്ത് ലീഗ് മാര്‍ച്ച്

 


ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസിലേയ്ക്ക് യൂത്ത് ലീഗ് മാര്‍ച്ച്
കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസിലേയ്ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. ഇരുപതോളം വരുന്ന യൂത്ത്‌ ലീഗ് പ്രവര്‍ത്തകരാന്‌ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നീട് ഓഫീസ് അധികൃതരും നേതാക്കളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

English Summery
Youth League rally to Chandrika office in Kochi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia