Youth League Against CPM| പയ്യന്നൂര്‍ സിപിഎമിലെ പാര്‍ടി തുക വെട്ടിപ്പ്: യൂത് ലീഗ് പൊലീസില്‍ പരാതി നല്‍കി
Jun 22, 2022, 07:49 IST
പയ്യന്നൂര്‍: (www.kvartha.com) സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റിയില്‍ നടന്ന പാര്‍ടി തുക വിവാദം രാഷ്ടീയ വിഷയമാക്കി മാറ്റാന്‍ യൂത് ലീഗ് നീക്കം തുടങ്ങി. കോടികളുടെ വെട്ടിപ്പ് എംഎല്‍എയുടെ നേതൃത്വത്തിലാണ് നടന്നതെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത് ലീഗ് രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്നത്.
ഇതിനോടൊപ്പം വിഷയം നിയമപരമായും നേരിട്ടുകൊണ്ട് സിപിഎമിനെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കാനാണ് യൂത് ലീഗ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിപിഎം തുക വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
ടി ഐ മധുസൂദനന്‍ എംഎല്‍എ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് തുക ഉള്‍പെടെ നടന്ന പണം തിരിമറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പരാതിയില്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Payyannur, News, Kerala, Kannur, Funds, Fraud, Complaint, Politics, Youth League, CPM, Police, Youth league lodges Complaint against CPM fund Controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.