ആള്‍മാറാട്ടം നടത്തി മുങ്ങിനടന്ന കൊലക്കേസ് പ്രതി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
Jul 14, 2012, 20:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാവക്കാട്: ആള്‍മാറാട്ടം നടത്തി മുങ്ങിനടന്ന കൊലക്കേസ് പ്രതി ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയിലായി. ചാവക്കാട് ഇരട്ടപ്പുഴ വടക്കൂട്ട് പ്രഭാകരന്റെ മകന് പ്രജോയി(29)യെയാണ് പോലീസ് പിടികൂടിയത് ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ പ്രജോയി മുസ്ലീം മത വിശ്വാസിയാണെന്ന വ്യാജേനയാണ് മുങ്ങിനടന്നിരുന്നത്.
2005ല്‍ മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന തെക്കഞ്ചേരി ബിനു ഷാനവാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രജോയി ജാമ്യത്തിലിറങ്ങിയ ശേഷമാണ് പോലീസിനെ കബളിപ്പിച്ച് മുങ്ങിയത്. ഇതിനിടെ തൃപ്രയാര്‍ സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് ഇയാള്‍ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ മാസം ആറാം തീയതി പ്രജോയിയെ നാട്ടുകാരും യുവതിയുടെ ബന്ധുക്കളും കൂടി കൈകാര്യം ചെയ്തിരുന്നു. തുടര്‍ന്ന് പരിക്കേറ്റ പ്രജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ തെറ്റായ വിലാസം നല്‍കിയാണ് ഇയാള്‍ ആശുപതിയില്‍ നിന്നും രക്ഷപ്പെട്ടത്.
പിന്നീട് യുവതിയുടെ ഫോണിലേയ്ക്ക് വിളിക്കുന്നത് ചോദ്യം ചെയ്ത ബന്ധുവിനെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഈ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രജോയിയെ പോലീസ് പിടികൂടിയത്.
English Summery
Youth held for impersonation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

