ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com19.02.2020) ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം. കഴക്കൂട്ടം തുമ്പുരാന്‍മുക്കിന് സമീപമുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയായ ഷൈജു ഗോപു(30) ആണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ഷെല്‍സ്‌ക്വയര്‍ കമ്പനിയിലെ ടെക്‌സിക്കല്‍ ലീഡായിരുന്നു അദ്ദേഹം.

ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ച് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്റെ തല റോഡരികിലെ ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം

Keywords:  Thiruvananthapuram, News, Kerala, Accident, Accidental Death, Youth, bike, Police, Case, Youth died in bike accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia