Criticism | സംവിധായകന്‍ രഞ്ജിത്ത് പദവി രാജിവെക്കണം; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി യൂത്ത് കോണ്‍ഗ്രസ്; പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ മന്ത്രിമാരായി മാറി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതി വിശേഷമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്
കോഴിക്കോട്: (KVARTHA) ആരോപണവിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കയാണ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രി എന്നതിനേക്കാള്‍ കേരളത്തിനൊരു സാസ്‌കാരിക ബാധ്യതയായി മാറിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞദിവസമാണ് സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് തനിക്ക് ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്തെത്തിയത്. 2009 ല്‍ പാലേരി മാണിക്യം സിനിമയുടെ ഭാഗമാകാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ആരോപണം രഞ്ജിത്ത് അപ്പോള്‍ തന്നെ നിഷേധിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ വാക്കുകള്‍:
മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ മന്ത്രിമാരായി മാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതി വിശേഷമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത് - എന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി.
#YouthCongress #KeralaPolitics #RanjithResignation #MalayalamCinema #HemaReport #Controversy