എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Aug 22, 2012, 10:43 IST
ADVERTISEMENT
കൊല്ലം: കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചതിനുശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു യുവാവിന്റെ ആക്രമണം. സ്കൂള്‍ യൂണിഫോമിലെത്തിയ യുവാവ് യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
English Summery
Youth attacked student and attempt to suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.