മൂന്നു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 23/01/2015) വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് സൂക്ഷിച്ചിരുന്ന കാറും പിടികൂടി. ഇളംദേശം തൈത്തോട്ടം കാഞ്ഞിരത്തുങ്കല്‍ ജിജോ ജോര്‍ജ് (28) നെയാണ് കാഞ്ഞാര്‍ എസ്.ഐ. പയസ് കെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

മൂന്നു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍വെളളിയാഴ്ച ഉച്ചയോടെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. വീടിനുള്ളിലും സമീപത്തെ ആട്ടിന്‍കൂട്ടിലും കാറിന്റെ ഡിക്കിയിലും പൊതികളിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്ത്, മോഷണം ഉള്‍പ്പെടെ 30ഓളം കേസിലെ പ്രതിയാണ് ജിജോ.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Kerala, Idukki, Police, Accused, Arrest, Jijo George, Ganja. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia