പോലീസുകാരനെന്ന്‍ വിശ്വസിപ്പിച്ച് വീട്ടമ്മയെ കറക്കിയെടുത്ത യുവാവ് അറസ്റ്റില്‍

 


ADVERTISEMENT


പോലീസുകാരനെന്ന്‍ വിശ്വസിപ്പിച്ച് വീട്ടമ്മയെ കറക്കിയെടുത്ത യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: പോലീസുകാരനെന്ന്‍ വിശ്വസിപ്പിച്ച് വീട്ടമ്മയെ കറക്കിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. 2 കുട്ടികളുടെ അമ്മയായ വീട്ടമ്മയെ മിസ്ഡ് കോളിലൂടെ അനില്‍ വലയിലാക്കുകയായിരുന്നു. പ്രണയം കടുത്തതോടെ ഗള്‍ഫുകാരനായ ഭര്‍ത്താവിനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് 23കാരിയായ വീട്ടമ്മ അനില്‍കുമാറിനോടപ്പം ഒളിച്ചോടി. തൂങ്ങാംപാറ എന്ന സ്ഥലത്ത് വീടെടുത്ത് ഇരുവരും താമസവും ആരംഭിച്ചു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് കാര്യമറിയുകയും നാട്ടിലെത്തി രണ്ടുപേര്‍ക്കുമെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന്‍ യുവതിയേയും 'പോലീസുകാരനേയും' ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ്‌ കാമുകന്റെ തട്ടിപ്പ് വീട്ടമ്മ മനസിലാക്കിയത്. അനില്‍കുമാറിനെതിരെ പോലീസ് വഞ്ചനാ കുറ്റത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്തു.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia