Police Action | 'വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രികരിച്ച് അനധികൃത ലഹരിമരുന്ന് വില്പന'; 20 കാരന്‍ അറസ്റ്റില്‍
● ഇയാളില്‍ നിന്നും 5.242 ഗ്രാം മെതാംഫിറ്റാമിന്‍, 10 ഗ്രാം കഞ്ചാവ് എന്നിവയും പിടികൂടി
● കാറും കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: (KVARTHA) വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് അനധികൃത ലഹരിമരുന്ന് വില്പന നടത്തിവരികയായിരുന്ന 20 കാരനെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് യുവാവിനെ അറസ്റ്റു ചെയ്തത്.
പൂതപാറ മയിലാടാത്തടത്തുവച്ചു വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രികരിച്ച് അനധികൃത ലഹരിമരുന്ന് വില്പന നടത്തിവരുകയായിരുന്ന ഫഹദ് കെ എന്ന യുവാവിനെയാണ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും 5.242 ഗ്രാം മെതാംഫിറ്റാമിന്‍, 10 ഗ്രാം കഞ്ചാവ് എന്നിവയും പിടികൂടി. ക്വര്‍ട്ടേഴ്‌സിന് മുന്‍വശത്തുവെച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാബു സി യും സംഘവും ചേര്‍ന്നാണ് യുവാവിനെ അറസ്റ്റുചെയ്തത്. KL 13 S 1600 നമ്പര്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു.
യുവാവിനെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്താണ് അറസ്റ്റുചെയ്തത്. മാസങ്ങളായി ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(gr) ഷിബു കെസി, പ്രിവന്റീവ് ഓഫീസര്‍ (gr) ഖാലിദ് ടി, സിവില്‍ എക്സൈസ് ഓഫീസര്‍ ശരത് പി ടി, ഗണേഷ് ബാബു പിവി (കമ്മീഷണര്‍ സ്‌ക്വാഡ്), വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സീമ പി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#DrugArrest, #IllegalDrugs, #Kannur, #LawEnforcement, #Narcotics, #ExciseDepartment