പീഡനം: പാസ്റ്റര്‍ അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 03.11.2014) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ അറസ്റ്റില്‍. പത്തനംതിട്ട തണ്ണിത്തോട് തേമ്പലാടിയില്‍ ഷിബു (28) ആണ് പിടിയിലായത്.

 ഇയാളും കുടുംബവും ഉടുമ്പന്നൂര്‍ കോളനിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈ അവസരത്തില്‍ അയല്‍വാസിയായ 10 വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം പീഡനം തുടര്‍ന്നതായാണ് മൊഴി. പിന്നീട് സ്‌കൂളിലെത്തി ഹെല്‍ത്ത് വിഭാഗം ജീവനക്കാരോട് കുട്ടി വിവരം പറഞ്ഞു.

പീഡനം: പാസ്റ്റര്‍ അറസ്റ്റില്‍ചൈല്‍ഡ് ലൈന്‍ പ്രശ്‌നത്തിലിടപെട്ടു. കാളിയാര്‍ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പെന്തക്കോസ്ത് വിഭാഗത്തിന്റെ പാസ്റ്ററായ ഇയാള്‍ക്ക് നാല് വയസുള്ള കുട്ടിയുമുണ്ട്. പ്രതിയെ ഇന്ന തൊടുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കാളിയാര്‍ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Molestation, Case, Accused, Arrest, Girl, Kerala, Idukki, Thodupuzha, Shibu. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia