തെരുവുനായയുടെ കടിയേല്‍ക്കാതിരിക്കാന്‍ നടപ്പാതയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടി; യുവാവ് കാറിടിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 05.10.2021) നാദാപുരത്ത് യുവാവ് കാറിടിച്ച് മരിച്ചു. എടച്ചേരി മണ്ഡലം കോണ്‍ഗ്രസ് സെക്രടറി തലായിയിലെ വലിയ പറമ്പത്ത് വി പി അബ്ദുല്‍ മജീദിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് നിഹാല്‍(20) ആണ് മരിച്ചത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിഹാല്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. 
Aster mims 04/11/2022

തെരുവുനായ് പിന്തുടര്‍ന്നപ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ നടപ്പാതയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. നിഹാലിന് നേരെ നായ കുരച്ചു ചാടുകയും നായ പിന്തുടര്‍ന്നപ്പോള്‍ ഓടുകയായിരുന്നു. ഇതിനിടെ അമിതവേഗത്തില്‍ പുറമേരി ഭാഗത്ത് നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

തെരുവുനായയുടെ കടിയേല്‍ക്കാതിരിക്കാന്‍ നടപ്പാതയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടി; യുവാവ് കാറിടിച്ച് മരിച്ചു

Keywords:  Kozhikode, News, Kerala, Accident, Death, Dog, Treatment, Hospital, Car, Young man died in car accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia