Arrested | 30 കിലോ കഞ്ചാവ് സ്‌കൂടറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍
വണ്ടൂര്‍: (www.kvartha.com) 30 കിലോ കഞ്ചാവ് സ്‌കൂടറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സല്‍മാനുല്‍ ഫാരിസ് (36) ആണ് തിരുവാലി ചെള്ളിത്തോടിന് സമീപം വച്ച് പിടിയിലായത്. മൂന്ന് പൊതികളിലായി ബൈക്കിന്റെ മൂന്ന് ഭാഗങ്ങളില്‍ സൂക്ഷിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാസങ്ങളായി ഇയാളെ എക്‌സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു. കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനാണ് പിടിയിലായ സല്‍മാനുല്‍ ഫാരിസെന്നും ഇയാള്‍ മുന്‍പും സമാന കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പി അശോക്, റെജി തോമസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി സഫീറലി, വി. മുഹമ്മദ് അഫ്‌സല്‍, വി ലിജിന്‍, എന്‍ മുഹമ്മദ് ശെരീഫ്, കെ ആബിദ്, എം സുനില്‍ കുമാര്‍, ടി സുനീര്‍, പി സബീറലി, എ കെ നിമിഷ, പി സജിത, ലിന്‍സി വര്‍ഗീസ്, ഡ്രൈവര്‍ സവാദ് നാലകത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: News, Kerala, Arrest, Arrested, Case, Seized, Young man arrested with 30 kg of ganja.