Film Exhibition | യുവ ചിത്രകാരി യാമിനിയുടെ ചിത്ര പ്രദര്‍ശനം ഏപ്രില്‍ 2ന് തുടങ്ങും
Mar 31, 2023, 19:13 IST
തലശേരി: (www.kvartha.com) യുവ ചിത്രകാരി യാമിനി ഒരുക്കുന്ന ഡിജിറ്റല്‍ ചിത്രപ്രദര്‍ശനം ഏപ്രില്‍ രണ്ടിന് തിരുവങ്ങാട്ടെ കേരള ലളിതകലാ അകാഡമി ആര്‍ട് ഗാലറിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂതന സാങ്കേതിക വിദ്യകളും, വ്യതിരിക്തമായ വര്‍ണ്ണ പ്രയോഗങ്ങളുമായി രചിക്കപ്പെട്ട, നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന മൂല്യവത്തായ ഗതകാല സ്മരണകളും, ഓര്‍മകളുടെ പിന്നാമ്പുറങ്ങളിലേക്ക് എന്നന്നേക്കുമായി തളളിക്കളയേണ്ടുന്ന, കയ്പുറ്റ കാര്യങ്ങളുമാണ് ഇതിവൃത്തത്തില്‍ തെളിയുന്നത്.
ഡിജിറ്റല്‍ ആര്‍ട്ടിനെയും, അതിന്റെ സാദ്ധ്യതകളേയും പരിചയപ്പെടുത്താനും, ഡിജിറ്റല്‍ മീഡിയയിലൂടെയുള്ള കഥാവിഷ്‌ക്കാരം, അനുഭവവേദ്യമാക്കുകയുമാണ് പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിത്രകാരി യാമിനി പറഞ്ഞു.
നിത്യജീവിതത്തില്‍ നമ്മള്‍ കടന്നു പോകുന്ന കാഴ്ചകളുമായി താദാത്മ്യം പ്രാപിക്കാനും ഈ പ്രദര്‍ശനം കൊണ്ട് സാധിതമാകുമെന്നും ചിത്രകാരി പ്രത്യാശിച്ചു. രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് ലളിതകലാ അകാഡമി മുന്‍ സെക്രടറി പൊന്ന്യം ചന്ദ്രന്റെ അധ്യക്ഷതയില്‍ കെ പി മോഹനന്‍ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരി കെ ഇ സുലോചന, സിസ്റ്റര്‍ മിനിഷ, ഗായകന്‍ എം മുസ്തഫ, ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍ സംസാരിക്കും. പ്രദര്‍ശനം ഏപ്രില്‍ എട്ടിന് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രശസ്ത ചിത്രകാരന്‍ സെല്‍വന്‍ മേലൂര്‍, പി സുനില്‍കുമാര്‍, കെ രൂപശ്രീ എന്നിവരും പങ്കെടുത്തു.
Keywords: Thalassery, News, Kerala, Press meet, Young artist Yamini's film exhibition will begin on April 2.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.