SWISS-TOWER 24/07/2023

Uttamaraj | എഴുത്തുകാരന്‍ ഉത്തമരാജ് മാഹി സര്‍വീസില്‍ നിന്നും വിരമിച്ചു

 


ADVERTISEMENT

മാഹി: (www.kvartha.com) മയ്യഴി മേഖല ചീഫ് എഡ്യുകേഷനല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജും എഴുത്തുകാരനുമായ ഉത്തമരാജ് മാഹി സര്‍വീസില്‍ നിന്ന് വിരമിച്ചു. മയ്യഴി വിദ്യാഭ്യാസ വകുപ്പില്‍ 2017 മുതല്‍ അഞ്ചര വര്‍ഷത്തിലേറക്കാലമായി ചീഫ് എഡ്യുകേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇത്രയേറെ നീണ്ട കാലയളവില്‍ പ്രസ്തുത സ്ഥാനം വഹിച്ച ആദ്യത്തെ ആള്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്.
Aster mims 04/11/2022

വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തിന്റെ കാലത്ത് നടന്നിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ ഹിന്ദി പഠനം തുടങ്ങിയത് ഇദ്ദേഹത്തിന്റെ ശ്രമ ഫലമായട്ടാണ്. അതുപോലെ മലയാളം മീഡിയം നഷ്ടപ്പെട്ടുപോകുന്ന കാലത്ത് ഹൈസ്‌കൂള്‍ തലത്തില്‍ മാഹിയിലെ സിഇ ഭരതന്‍ സ്‌കൂളിലും പള്ളൂര്‍ വി എന്‍ പുരുഷോത്തമന്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലുമായി മലയാളം മീഡിയം നിലനിര്‍ത്തിയതും ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനായി ഉണര്‍ന്നു പ്രവൃത്തിക്കുകയും എസ്എസ്എ വഴി കഴിഞ്ഞ വര്‍ഷം ഒമ്പതോളം അധ്യാപകരെ നിയമിക്കാനുള്ള പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. ഈ അധ്യയന വര്‍ഷത്തെ അധ്യാപക ക്ഷാമം പരിഹരിക്കാനായി പുതുച്ചേരിയില്‍ നടന്ന മീറ്റിങില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളിലായി പത്തോളം അധ്യാപകരെ നിയമിക്കാനുള്ള അനുമതി വാങ്ങാനും ഇദ്ദേഹം മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.

Uttamaraj | എഴുത്തുകാരന്‍ ഉത്തമരാജ് മാഹി സര്‍വീസില്‍ നിന്നും വിരമിച്ചു

മികച്ച അധ്യാപകനുള്ള പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡും കലാ സാംസ്‌ക്കാരിക വകുപ്പിന്റെ കാലൈ മണി പുരസ്‌ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതാറുള്ള ഇദ്ദേഹം നാല് ചെറു കഥാ സമാഹാരവും മൂന്ന് ബാലസാഹിത്യ കൃതിയുമുള്‍പ്പെടെ ഏഴോളം പുസ്തകങ്ങളുടെ കര്‍ത്താവും മയ്യഴിയിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയുമാണ്. ഭാര്യ ശുഭ, മകന്‍ ഡോ. മൃദുല്‍ രാജ്, മകള്‍ സരിഗാരാജ്.

Keywords: Mahe, News, Kerala, Writer, Uttamaraj, Retired, Service, Writer Uttamaraj retired from service.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia