Vayalar Award | വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ നോവല്‍ 'മീശ'യ്ക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) 46-ാമത് വയലാര്‍ അവാര്‍ഡ് സ്വന്തമാക്കി ഹരീഷിന്റെ നോവല്‍ 'മീശ'. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത വെങ്കല ശില്പവുമടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27ന് സമ്മാനിക്കും. സാറാ ജോസഫ്, വി ജെ ജയിംസ്, വി രാമന് കുട്ടി എന്നിവരായിരുന്നു പുരസ്കാര നിര്‍ണയ സമിതി.

ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ നോവലാണ് 'മീശ'. 2022ല്‍ ജെസിബി പുരസ്കാരം മീശയുടെ ഇന്ഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു. മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അകാഡമി അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Award, Writer S Hareesh wins Vayalar Award for 'Meesha'.