SWISS-TOWER 24/07/2023

Vayalar Award | വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ നോവല്‍ 'മീശ'യ്ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) 46-ാമത് വയലാര്‍ അവാര്‍ഡ് സ്വന്തമാക്കി ഹരീഷിന്റെ നോവല്‍ 'മീശ'. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27ന് സമ്മാനിക്കും. സാറാ ജോസഫ്, വി ജെ ജയിംസ്, വി രാമന്‍ കുട്ടി എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി.

Aster mims 04/11/2022

ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ നോവലാണ് 'മീശ'. 2022ല്‍ ജെസിബി പുരസ്‌കാരം മീശയുടെ ഇന്‍ഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു. മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അകാഡമി അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

Vayalar Award | വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ നോവല്‍ 'മീശ'യ്ക്ക്

Keywords: Thiruvananthapuram, News, Kerala, Award, Writer S Hareesh wins Vayalar Award for 'Meesha'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia