കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 12-ാം നിലയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍
Jul 15, 2021, 15:20 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 15.07.2021) കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. മൃതദേഹം 12-ാം നിലയില്‍ ഒരു കമ്പിന് മുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാവിലെ കൊച്ചി പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്.
മുകളില്‍ നിന്ന് നിര്‍മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബീം വീഴുമ്പോള്‍ നാല് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.
Keywords: Kochi, News, Kerala, Dead Body, Accident, Escaped, Death, Worker died when beam collapsed in Kochi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

