SWISS-TOWER 24/07/2023

കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 12-ാം നിലയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 15.07.2021) കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. മൃതദേഹം 12-ാം നിലയില്‍ ഒരു കമ്പിന് മുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാവിലെ കൊച്ചി പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. 
Aster mims 04/11/2022

മുകളില്‍ നിന്ന് നിര്‍മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബീം വീഴുമ്പോള്‍ നാല് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.

കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 12-ാം നിലയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍

Keywords:  Kochi, News, Kerala, Dead Body, Accident, Escaped, Death, Worker died when beam collapsed in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia