കാസര്‍കോട്: സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് സ്ത്രീകളുടെ വിദ്യാഭ്യാസം മെച്ചപ്പെടണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍. വിഞ്ജാന്‍ ജ്യോതി വിദ്യാഭ്യാസ പദ്ധതി പ്രകാരം സ
മ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികള്‍ പഠിച്ചാല്‍ കുടുംബത്തിലും സമൂഹത്തിലും അതിന്റേതായ പ്രതിഫലനങ്ങള്‍ കാണാമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ലിംഗ വിവേചനമില്ല. എല്ലാവരും പഠിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
1819 ല്‍ തന്നെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസം പ്രചാരത്തില്‍ വന്നിരുന്നു. തിരുവനന്തപുരത്ത് അന്നത്തെ മഹാറാണി എല്ലാവരും എട്ടാം ക്ലാസ് വരെ പഠിക്കണമെന്ന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസം ഇന്ന് പൗരന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ചയാണ്.
ഇന്ന് രാജ്യത്തെ വിദ്യാഭ്യാസ നിലവാരം 74 ശതമാനമാണ്. സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 65.05 ശതമാനവും. ഇത് 100 ശതമാനത്തില്‍ എത്തിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം നേടുന്ന അവസരത്തില്‍ 17 ശതമാനമായിരുന്നു രാജ്യത്തെ സാക്ഷരത. സ്ത്രീകളാകളുടേതാകട്ടെ 8.9 ശതമാനവും- മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷനായിരുന്നു.
Also read:
'യുവതലമുറയുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ അനിവാര്യം'
Keywords: Kasaragod, Shashi Taroor, Kerala, Girl, Woman, Education, Inauguration, Meeting, Improve, Women's education to be imporve: Shashi Tharoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.