Controversy | പോരാട്ടം തുടരാൻ വിമൻ ഇൻ സിനിമ കലക്ടീവ്; ആരോപണ വിധേയരായ വമ്പന്മാർ  കുടുങ്ങുമോ?

 
A protest by the Women in Cinema Collective against assualt in the Malayalam film industry

Image Credit: Facebook/ Women in Cinema Collective

ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയവരിൽ ചിലർ വീഡിയോ, ഓഡിയോ ക്ലിപ്പുകൾ, വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് എന്നിവ ഹാജരാക്കിയിട്ടുണ്ട്

ഏദൻ ജോൺ 

കണ്ണൂർ: (KVARTHA) വിമൻ ഇൻ സിനിമ കലക്ടീവ് മലയാള ചലച്ചിത്ര ലോകത്തെ നടിമാർക്കെതിരെയുള്ള ചൂഷണത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തുടർ നടപടികളെടുക്കുമോയെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുയരുന്നു. ഹേമാ കമ്മിറ്റിയിൽ പീഡിതരായി ചൂണ്ടിക്കാണിക്കുന്ന ഫീൽഡ് ഔട്ടായ നടിമാരെ കൊണ്ടു പൊലീസിൽ പരാതി നൽകി പ്പിക്കാനാണ് ഡബ്ള്യു സി സി നേതാവായ തെന്നിന്ത്യൻ നടി രേവതിയും സംഘവും പരിശ്രമിക്കുന്നത്. 

A protest by the Women in Cinema Collective against assualt in the Malayalam film industry

എന്നാൽ താരാസംഘടനയായ അമ്മയെ ഭയന്നും ചലച്ചിത്രലോകം അടക്കിവാഴുന്ന 'പവർ ഗ്രൂപ്പ്' ഉന്മൂലനം  ചെയ്യുമോയെന്ന ആശങ്കയും ഇരകളിൽ ഗ്രസിച്ചതിനാൽ ഈ കാര്യം അത്ര എളുപ്പമാവില്ലെന്നാണ് ഇൻഡസ്ട്രിയിൽ തന്നെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങളുടെ പ്രതീക്ഷ കൈവിടാതെയുള്ള പോരാട്ടം തുടരാനാണ് മലയാള സിനിമാ രംഗത്തെ സ്ത്രി വിമോചന കൂട്ടായ്മയുടെ തീരുമാനം.

ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയവരിൽ ചിലർ വീഡിയോ, ഓഡിയോ ക്ലിപ്പുകൾ, വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് എന്നിവ ഹാജരാക്കിയിട്ടുണ്ട്. സിനിമയിൽ പ്രവേശിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്നാണ് സന്ദേശങ്ങളിലുണ്ടായിരുന്നത്. ആദ്യ അവസരത്തിൽപോലും കിടക്ക പങ്കിടണമെന്ന വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ കടന്നുപോകുന്നതെന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളിൽനിന്ന് പോലും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്ന് പല വനിതകളും മൊഴി നൽകിയിട്ടുണ്ട്.

കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നടിമാരെ പരസ്യമായി സൈബർ ഇടങ്ങളിൽ അശ്ലീലഭാഷയിൽ ആക്രമിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്ത് നടിമാരെ നാണംകെടുത്തുന്നു. സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയാൽ വലിയ റിസ്ക് ആണ് നടിമാർക്കും ബന്ധുക്കൾക്കും ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്തരത്തിൽ ഉപദ്രവിക്കുന്ന പലരും സ്വാധീവമുള്ളവരാണ്. 

അതിനാൽ അവരുടെ ചെവിയിൽ കേസിനെ സംബന്ധിച്ച കാര്യങ്ങൾ എത്തുന്നത് നടിമാരെ ഭയപ്പെടുത്തുന്നു. സിനിമേ മേഖലയിൽ നടിമാർക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും ഉപദ്രവങ്ങളും കമ്മിഷനെ ഞെട്ടിച്ചെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട് പറയുന്നു. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വരുന്ന സാഹചര്യം. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചതായും നടി മൊഴി നൽകിയിട്ടുണ്ട്. ഇത്തരം അതിക്രൂരമായ പീഢനങ്ങൾ നടത്തിയവരുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും ഡബ്ള്യു സി സി ഉയർത്തുന്നുണ്ട്.

#malayalamcinema #womenempowerment #india #kerala #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia