തൊടുപുഴ: (www.kvartha.com 27.10.2014) യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ യുവാവും അമ്മയും അറസ്റ്റില്‍. പുളിയന്‍മല എസ്.സി കോളനി സ്വദേശി സുരേഷ് (26), അമ്മ മേരിചെന്നപ്പന്‍ (52) എന്നിവരെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റു ചെയ്തത്.
സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വണ്ടന്‍മേട് പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് സുരേഷിന്റെ ഭാര്യ ഇന്ദിര (22) ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ അമ്മയുടേയും പീഡനത്തെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ദിരയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പോലും ഭര്‍ത്താവും ബന്ധുക്കളും ശ്രമിച്ചില്ല.
ഇന്ദിരയുടെ ബന്ധുക്കളാണ് തേനി മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ദിര മൂന്ന് ദിവസം അത്യാസന്ന നിലയില്‍ കഴിഞ്ഞു. നാലാം ദിവസം മരിച്ചു. ഇവര്‍ ആശുപത്രിയില്‍ കഴിഞ്ഞ അവസരത്തില്‍ സുരേഷും ബന്ധുക്കളും പരിചരണത്തിന് എത്തിയില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം മൂലമാണ് ഇന്ദിര ജീവനൊടുക്കാന്‍ കാരണമായതെന്ന് കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. സുരേഷിന് മുറപ്പണ്ണുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തെ ഇന്ദിര എതിര്‍ത്തിരുന്നു. ഇതാണ് ഇന്ദിരയെ പീഡിപ്പിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ മൊഴി നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.