Injured | ടെയിനില്‍ കയറുന്നതിനിടെ ട്രാകിലേക്ക് വീണ് അപകടം; യുവതിയുടെ കാല്‍പാദം അറ്റു
May 10, 2023, 16:40 IST
കണ്ണൂര്‍: (www.kvartha.com) ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവതിയുടെ കാല്‍പാദം അറ്റു. പയ്യാവൂര്‍ ഉളിക്കല്‍ കരപ്ലാക്കില്‍ ഹൗസില്‍ മിനി ജോസഫി(47)നാണ് പരുക്കേത്. ബുധന്‍ രാവിലെ 7.15 മണിയോടെ തലശേരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങുന്നതിനിടെ കംപാര്‍ട്‌മെന്റ് മാറി കയറുമ്പോഴാണ് അപകടം.
മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ കയറുന്നതിടെയാണ് അപകടമുണ്ടായത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് കാല്‍ കുടുങ്ങിയത്. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ഭര്‍ത്താവും മകളും ഒപ്പമുണ്ടായിരുന്നു. തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡികല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.
Keywords: Kannur, News, Kerala, Accident, Train, Woman, Railway track, Fall, Injured, Woman injured when fall on the railway track.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.