അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി 3 പേര്‍ ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 09.11.2021) അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുടുംബത്തിലെ ബാക്കി മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സുകുമാരന്‍ (52), മക്കളായ സൂര്യ (26), സുവര്‍ണ (23) എന്നിവരെയാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
Aster_MIMS

തിങ്കളാഴ്ച രാത്രി 10.30 മണിയോടെ അയല്‍വാസികളാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ആസിഡ് ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുടുംബത്തിലെ നാലുപേരെയും വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരന്‍ അബോധാവസ്ഥയിലാണ്. 

അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി 3 പേര്‍ ഗുരുതരാവസ്ഥയില്‍

Keywords:  Kottayam, News, Kerala, Death, Treatment, Hospital, Medical College, Woman found dead in Kottayam 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia