കൊല്ലത്ത് നവവധുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
Jul 24, 2021, 12:47 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 24.07.2021) കൊല്ലത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യ(21) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഭര്‍ത്താവ് രാജേഷ് ദിവ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.
സംഭവത്തില്‍ ശാസ്താംകോട്ട നെടിയവിള സ്വദേശിയായ രാജേഷിനെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയില്‍സ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kollam, News, Kerala, Found Dead, Death, Husband, Custody, Police, Marriage, Woman found dead in Kollam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

