അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25കാരി പുഴയില്‍ മുങ്ങിമരിച്ചു

 


കണ്ണൂര്‍: (www.kvartha.com 29.04.2021) അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25കാരി പുഴയില്‍ മുങ്ങിമരിച്ചു. കൊടോളിപ്രം അമൃതാലയത്തില്‍ അമൃത (25) ആണ് മരിച്ചത്. നായ്കാലി ദുര്‍ഗാ ഭഗവതി ക്ഷേത്തിനടുത്തെ കുളക്കടവിന് സമീപം രാവിലെയാണ് സംഭവം. 

പുഴയില്‍ മുങ്ങിപ്പോയ അയല്‍വാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അമൃത അപകടത്തില്‍പ്പെട്ടത്. മുണ്ടേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് സി ബാലകൃഷ്ണന്‍-പാളാട് രമണി ദമ്പതികളുടെ മകളാണ്. സഹോദരി: അനഘ.

അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25കാരി പുഴയില്‍ മുങ്ങിമരിച്ചു

Keywords:  Kannur, News, Kerala, Death, Drowned, Woman, Woman drowned to death while trying to save child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia