സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനു കേസെടുത്തു

 


ADVERTISEMENT

ഏറ്റുമാനൂര്‍: (www.kvartha.com 25.04.2020) സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. പേരൂര്‍ തച്ചനാട്ടില്‍ ടി എന്‍ രാജേഷിന്റെ ഭാര്യ ജി എസ് ലക്ഷ്മി (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് 4.45 മണിക്ക് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അമിതരക്തസ്രാവം ഉണ്ടായെന്നും ഗര്‍ഭപാത്രം മാറ്റിയെന്നും അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ചികിത്സാ പിഴവ് കാരണമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനു കേസെടുത്തു. പ്രസവശേഷം അമിതരക്തസ്രാവം ഉണ്ടായതിനാലാണ് മരണം സംഭവിച്ചതെന്ന് മിറ്റേര ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്മി അരീപറമ്പ് ഗവ. ഹൈസ്‌കൂളിലെ പ്ലസ്ടു അധ്യാപികയാണ്. മക്കള്‍: ശ്രീലക്ഷ്മി (വിദ്യാര്‍ത്ഥിനി).

സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനു കേസെടുത്തു

Keywords: News, Kerala, Death, Woman, hospital, Police, Case, Complaint, Treatment, Ettumanoor, Teacher, Woman dies soon after delivery in Ettumanoor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia