Accident | മകനോടൊപ്പം സഞ്ചരിക്കവെ ബൈകില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ
Feb 27, 2023, 09:11 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മകനോടൊപ്പം സഞ്ചരിക്കവെ ബൈകില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വേറ്റിനാട് മണ്ഡപത്തിന് സമീപം അയണി മൂട്ടില് വീട്ടില്‍ വിനോദിന്റെ ഭാര്യ ബിന്ദു (48) ആണ് മരിച്ചത്. വാമനപുരം പമ്മത്തിന്കീഴില് വച്ച് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
ക്ഷേത്രദര്‍ശനത്തിനായി മകന് റോഹനോടൊപ്പം പോയതായിരുന്നു ബിന്ദു. ബൈകില്‍ നിന്നു തെറിച്ച് റോഡിലേക്ക് വീണ് ബിന്ദുവിന് സാരമായി പരുക്കേറ്റിരുന്നു. നാട്ടുകാര്‍ വെഞ്ഞാറമൂട്ടിലെ ആശുപത്രിയിലെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റൊരു മകന് റോഷന്.
Keywords: Thiruvananthapuram, News, Kerala, Death, Accident, bike, Woman died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

