കൊച്ചിയില്‍ കോവിഡ് മുക്തയായ യുവതിയെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും ഹോസ്റ്റലില്‍ താമസിപ്പിക്കുന്നില്ല; ഉടമക്കെതിരെ പരാതി

 


കൊച്ചി: (www.kvartha.com 17.10.2020) കൊച്ചിയില്‍ കോവിഡ് മുക്തയായി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും യുവതിയെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നില്ലെന്ന് പരാതി. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്കാണ് താമസസ്ഥലം നഷ്ടമായത്. സംഭവത്തില്‍ ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറി. 

സെപ്തംബര്‍ 31ന് നടത്തിയ കോവിഡ് പരിശോധനയില്‍ യുവതിയും രോഗബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു. കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് യുവതി. 

കൊച്ചിയില്‍ കോവിഡ് മുക്തയായ യുവതിയെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും ഹോസ്റ്റലില്‍ താമസിപ്പിക്കുന്നില്ല; ഉടമക്കെതിരെ പരാതി

Keywords:  Kochi, News, Kerala, COVID-19, Woman, Complaint, Police, Woman complained about not to allow enter hostel after covid negative in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia