Attack | മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരെ ഗ്രാമസഭയില്‍ പ്രതികരിച്ച വീട്ടമ്മയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി
Aug 9, 2024, 22:01 IST
Image Credit: Facebook / Kerala Police
ബൈകില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയെ കയ്യേറ്റം ചെയ്യുകയും മക്കളെ ഉള്‍പെടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യിലുണ്ടായിരുന്ന 13,000 രൂപയുടെ മൊബെല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തതായും പരാതി
കണ്ണൂര്‍: (KVARTHA) മയക്കുമരുന്ന് വില്‍പനയ്ക്കും ഉപയോഗത്തിനുമെതിരെ ഗ്രാമസഭയില്‍ പരാതി ഉന്നയിച്ച വിരോധത്തില്‍ ബൈകിലെത്തിയ രണ്ടംഗ സംഘം മര്‍ദിക്കുകയും വീട്ടമ്മയേയും മക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബെല്‍ ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തതായി പരാതി. ഇതുസംബന്ധിച്ച മാട്ടൂല്‍ നോര്‍ത്ത് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തു.
മന്‍ഷിദ്, ബൈജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിക്കാണ് പരാതിക്കാസ്പദമായ സംഭവം. ബൈകില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയെ കയ്യേറ്റം ചെയ്യുകയും മക്കളെ ഉള്‍പെടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യിലുണ്ടായിരുന്ന 13,000 രൂപയുടെ മൊബെല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.