ആരെയും അപമാനിക്കുന്നതിന് താന്‍ കൂട്ടു നില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
May 22, 2013, 20:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദ അഭിമുഖത്തോട് പ്രതികരിക്കാനില്ലെന്നും പരസ്യവിവാദത്തിന് വഴിവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച ചെയ്യും. പാര്‍ട്ടിയുടെ ഭാഗത്തു നിന്നു വരുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കും. ഒരു നേതാവിനെയും അപമാനിക്കുന്നതിന് താന്‍ കൂട്ടു നില്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി നോക്കാമെന്നും തനിക്ക് തന്റെ വഴിയായിരിക്കുമെന്നും മുഖ്യമന്ത്രിയുമായി ഇനി സന്ധിയില്ലെന്നുമാണ് ചെന്നിത്തല ആഞ്ഞടിച്ചത്. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും വിവാദ അഭിമുഖത്തില്‍ ചെന്നിത്തല വ്യക്തമാക്കി.
അതേസമയം വിവാദ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല വ്യക്തമായ മറുപടി നല്‍കിയില്ല. ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തല ഉന്നയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറായില്ല.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശിന്റെ അഭിമുഖം

Keywords : Thiruvananthapuram, Ramesh Chennithala, Oommen Chandy, Minister, Chief Minister, Kerala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.