തൃത്താല മണ്ഡലത്തിന് പുറത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന് സ്പീകെര്‍ എന്ന നിലയില്‍ പോകില്ല: എം ബി രാജേഷ്
May 26, 2021, 17:42 IST
തിരുവനന്തപുരം: (www.kvartha.com 26.05.2021) തൃത്താല മണ്ഡലത്തിന് പുറത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന് സ്പീകെര്‍ എന്ന നിലയില്‍ പോകില്ലെന്ന് സ്പീകെര്‍ എം ബി രാജേഷ്. ലോക കേരള സഭയുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും പൊതുരാഷ്ട്രീയ വിഷയങ്ങളില്‍ നിശബ്ദനായിരിക്കുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് വിഷയത്തിലും ആരോപണങ്ങള്‍ മാത്രമല്ല അതിന്റെ പശ്ചാത്തലം കൂടി കാണണം. മുന്‍ സ്പീക്കര്‍ തന്നെ ഉണ്ടാകേണ്ട ജാഗ്രതയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ ജാഗ്രത പാലിക്കും.
അതുകൊണ്ട് മണ്ഡലത്തിന് പുറത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകില്ലെന്നത് ഒരു പൊതുനയമായി സ്വീകരിച്ചിട്ടുണ്ടും സ്‌കൂളുകള്‍ പോലുള്ള എന്തെങ്കിലും ഉദ്ഘാടന പരിപാടിയാണെങ്കില്‍ ഇളവ് കൊടുക്കേണ്ടതുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ നിയന്ത്രണം ഗൗരവതരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയ്യേറ്റമായി ഇത് മാറരുത്. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്. അതിനെതിരായ കര്‍ശനമായ നടപടിയാവാം. എന്നാല്‍ പൊതു നിയന്ത്രണം കൊണ്ടുവരുന്നത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാവും.
ദുരുപയോഗത്തെ എതിര്‍ക്കുകയും അതിനെതിരെ അഭിപ്രായ രൂപീകരണം ഉണ്ടാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്ന് കരുതുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി. പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിവെച്ചത് പലതും ഇന്നൊവേറ്റീവായ നിലപാടുകളായിരുന്നു. സഭ ഡിജിറ്റലാക്കിയതും സഭ ടിവിയും സഭാനടപടികള്‍ ആളുകള്‍ക്ക് പ്രാപ്യമാവുന്നതിന് സഹായിച്ചു. അത്തരം നടപടികള്‍ തുടരും. ലോക കേരള സഭ പ്രവാസി മലയാളികളെ ഗൗരവമായ കണക്കിലെടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന ഒന്നാണെന്നും അതിന്റെ നടത്തിപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും സ്പീകെര്‍ അറിയിച്ചു.
സമൂഹത്തില്‍ വലിയ മാറ്റമുണ്ട്. ചെറുപ്പക്കാര്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്നുണ്ട്. പ്രളയം വന്നപ്പോള്‍ ചെറുപ്പക്കാരാണ് രംഗത്തിറങ്ങിയത്. വിശാലമായ സാമൂഹ്യ പ്രതിബദ്ധത കൊണ്ടാണ് അത്. അതാണ് രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന മാറ്റം സഭയില്‍ പ്രതിഫലിക്കണം. ചെറുപ്പക്കാര്‍ അതില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ജാഗ്രത ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നുണ്ട്. നിയമസഭയിലും പരമ്പരാഗത രീതികള്‍ മാത്രം അവരെ തൃപ്തിപ്പെടുത്തണമെന്നില്ല. എങ്ങനെ ക്രിയാത്മകമായി ഇടപെടാമെന്ന് ചെറുപ്പക്കാരായ അംഗങ്ങള്‍ ചിന്തിക്കുമെന്നാണ് കരുതുന്നത്.
സ്പീകെര്‍ എന്ന നിലയില്‍ സഭയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ക്രിയാത്മകമാക്കാനുള്ള ഇടപെടലുമായി ബന്ധപ്പെട്ട് എല്ലാ കക്ഷി നേതാക്കളുമായി ആലോചിച്ച് സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും സമയത്തെ ഫലപ്രദമായി വിനിയോഗിക്കലാണ് പ്രധാനമെനന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങളില്‍ ആവശ്യമായ പരിഷ്‌കാരം വരുത്താവുന്നതാണ്. ഇപ്പോഴുള്ള ചട്ടങ്ങളില്‍ മാറ്റം വേണമെന്ന പൊതുവായ അഭിപ്രായം വന്നാല്‍ അതും ആലോചിക്കാവുന്നതാണ്. അത്തരം നിര്‍ദേശങ്ങളോട് തുറന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വരെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചത് പോലെ തന്നെ ഇനിയും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീകെര്‍ എന്ന നിലയിലെ ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമായിരിക്കില്ല അത്. പൊതുവായ നിലപാടുകള്‍ക്ക് രാഷ്ട്രീയ ഉള്ളടക്കം ഉണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെ വക്താവായിട്ടാവില്ല ഇനിയുള്ള പ്രതികരണം. കക്ഷി രാഷ്ട്രീയത്തിന് പുറത്തുള്ള വിശാലമായ രാഷ്ട്രീയ വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കും. ഇക്കാര്യത്തില്‍ ഇന്നലെ താന്‍ സഭയില്‍ നല്‍കിയ വിശദീകരണത്തിന് പ്രതിപക്ഷ നേതാവ് കൈയ്യടിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ വിശദീകരണം അദ്ദേഹത്തിനും ബോധ്യപ്പെട്ടുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Inauguration, Speaker, Trithala constituency, MB Rajesh, Will not go as Speaker for inauguration of any private institution outside Trithala constituency: MB Rajesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.