സിപിഎമ്മുകാരെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചാല്‍ സ്റ്റേഷന്‍ ഉണ്ടാകില്ല: കോടിയേരി
Aug 22, 2012, 15:00 IST
ADVERTISEMENT
കണ്ണൂര്‍: സിപിഎമ്മുകാരെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചാല്‍ പോലീസ് സ്റ്റേഷന്‍ ഉണ്ടാകില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെയുണ്ടായാല്‍ ജനങ്ങളെ ഉപയോഗിച്ച് പോലീസ് സ്റ്റേഷനുകള്‍ ഉപരോധിക്കും. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പോലീസിനെ നിയന്ത്രിക്കാനാകുന്നില്ല. കെപിസിസി അംഗങ്ങളുടേയും ചില കോണ്‍ഗ്രസ് നേതാക്കളുടേയും നിര്‍ദേശപ്രകാരമാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
വിലക്കയറ്റത്തിനെതിരെ സിപിഎം നടത്തിയ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ഉപരോധം ഉല്‍ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് നിര്‍വഹിച്ചത്. കൊച്ചിയില്‍ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.

English Summery
Will encounter police torture in lock-ups: Kodiyeri
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.