Welfare Party | ഹയര്‍ സെകന്‍ഡറി രംഗത്ത് സര്‍കാരിന് മലബാറിനോട് വിവേചനമെന്ന് വെല്‍ഫെയര്‍ പാര്‍ടി; പ്രക്ഷോഭമാരംഭിക്കുമെന്ന് നേതാക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹയര്‍ സെകന്‍ഡി രംഗത്ത് ജില്ലയോട് തുടര്‍ന്ന് വരുന്ന വിവേചനം സംസ്ഥാന സര്‍കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ടി. കണ്ണൂര്‍ ജില്ലാ കമിറ്റി പ്രക്ഷോഭ പരിപാടികള്‍ സംഘടിപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഉള്‍പെടെയുള്ള മേഖലയിലാണ് ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ധാരാളം ഒഴിഞ്ഞു കിടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിന് കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം ലഭ്യമാവാതെ പുറത്തുനില്‍ക്കേണ്ടി വരുന്നത്.
Aster mims 04/11/2022

കണ്ണൂര്‍ ജില്ലയില്‍ മാത്രം ഏഴായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ് വണ്‍ പഠനം നിഷേധിക്കപ്പെടാന്‍ പോകുന്നത്. മലബാര്‍ മേഖലയിലെ ബാച്ചുകള്‍ കുറവാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ തവണ സര്‍കാര്‍ നിയോഗിച്ച കാര്‍ത്തികേയന്‍ നായര്‍ സമിതിയുടെ റിപോര്‍ട് പുറത്തുവിടാന്‍ സര്‍കാര്‍ തയ്യാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ടി നേതാക്കള്‍ ആവശ്യപ്പെട്ടു. 

Welfare Party | ഹയര്‍ സെകന്‍ഡറി രംഗത്ത് സര്‍കാരിന് മലബാറിനോട് വിവേചനമെന്ന് വെല്‍ഫെയര്‍ പാര്‍ടി; പ്രക്ഷോഭമാരംഭിക്കുമെന്ന് നേതാക്കള്‍

ഹയര്‍ സെകന്‍ഡറി മേഖലയില്‍ കണ്ണൂര്‍ ജില്ലയോടുള്ള സര്‍കാര്‍ അവഗണനയില്‍ പ്രതിമേധിച്ച് പ്രാദേശിക തലം മുതല്‍ ജില്ലാ തലം വരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി 30, 31 തീയ്യതികളില്‍ മേഖലാ തല വാഹന പ്രചരണ ജാഥ, ഒപ്പുശേഖരണം എന്നിവ നടത്തും. 

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രടറി ഫൈസല്‍ മാടായി, മറ്റു ഭാരവാഹികളായ പള്ളിപ്രം പ്രസന്ന, ശറോസ് സജ്ജാസ്, മുഹമ്മദ് ഇംതിയാസ് എന്നിവരും പങ്കെടുത്തു.

Keywords: Kannur, News, Kerala, Welfare Party, Malabar, Government, Discrimination, Welfare party said that the government discriminated against Malabar in the field of higher secondary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia