ദേശീയ പാത വികസനം: മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല- ഹമീദ് വാണിയമ്പലം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.06.2016) ദേശീയപാത വികസനം സംബന്ധിച്ച് ഇനി ചര്‍ച്ചയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഭീഷണി വിലപ്പോവില്ലെന്നും സിംഗൂരിലും നന്ദിഗ്രാമിലും സമാന നിലപാടെടുത്ത പശ്ചിമബംഗാളിലെ സ്വന്തം പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയാവസ്ഥ മനസ്സിലാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളുടെ ചെറുത്തു നില്‍പിനെ അടിച്ചൊതുക്കാമെന്ന ഏകാധിപത്യ മനോഭാവമാണ് പിണറായിയുടേത്. ജനാധിപത്യ കേരളം അതനുവദിക്കാന്‍ പോകുന്നില്ല. 

30 മീറ്ററില്‍ ആറ് വരി പാതയുടെ നിര്‍മാണം സാധ്യമാണെന്നിരിക്കെ ബി ഒ ടി കമ്പനികളുടെ 45 മീറ്റര്‍ എന്ന പിടിവാശിക്കാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ രംഗമൊരുക്കുന്നത്. ദേശീയ പാത നിര്‍മാണത്തില്‍ ടോള്‍ വേണ്ടതില്ലായെന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ നിലപാടെന്ന് അധികാരമേറ്റപ്പോള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രിക്ക് 45 മീറ്റര്‍ വീതിയെന്നത് ടോള്‍ പാതക്ക് വേണ്ടിയുള്ളതാണെന്നത് മനസ്സിലാകാതെ പോകുന്നത് ഖേദകരമാണ്.

ദേശീയപാതയുമായി ബന്ധപ്പെട്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും കേരളത്തിന്റെ സാമൂഹ്യാവസ്ഥ മനസിലാക്കുകയും ചെയ്തുകൊണ്ടുള്ള വികസനമാണ് വേണ്ടത്. അതിന് ബന്ധപ്പെട്ട സമരസമിതികളുമായും ജനങ്ങളുമായും ചര്‍ച്ച ചെയ്യുകയാണ് ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനങ്ങളെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. കേരളത്തിലെ സാമൂഹ്യതാല്‍പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രായോഗിക വികസന സമീപനത്തിന് രൂപം നല്‍കുന്നതിന് പകരം കോര്‍പറേറ്റ് കമ്പനികളുടെ വികസന അജണ്ടകള്‍ നടപ്പിലാക്കാനുള്ള ജനവിധിയായി തെരഞ്ഞെടുപ്പ് വിജയത്തെ കാരണരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ദേശീയ പാത വികസനം: മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല- ഹമീദ് വാണിയമ്പലം

Keywords : Thiruvananthapuram, Pinarayi vijayan, Chief Minister, Road, Protest, Welfare Party, Hameed Vaniyambalam, Welfare party Pinarayi Vijayan. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia