Allocation | വയനാടിന് കൈത്താങ്ങായി ബജറ്റ്; പുനരധിവാസത്തിന് 750 കോടി

 
Budget Support for Wayanad; 750 crore for Rehabilitation
Budget Support for Wayanad; 750 crore for Rehabilitation

Image Credit: X/PAN India

● 'പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണ്'
● 'കേന്ദ്ര ബജറ്റിൽ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ല'
● 'പുനരധിവാസത്തിന് സിഎംഡിആർഎഫ്, സ്വകാര്യ ഫണ്ടുകൾ എന്നിവ ഉപയോഗിക്കും'

തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബജറ്റിൽ വയനാടിന് വലിയ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിനായി 750 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായുള്ള പുനരധിവാസം പ്രഖ്യാപിച്ചുകൊണ്ടാണ് 2025 നെ കേരളം സ്വാഗതം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ കാലവർഷത്തിൽ മുണ്ടക്കൈ-ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു. 254 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 44 പേരെ ഇനിയും കണ്ടെത്താനായില്ല. 2007 വീടുകൾ തകരുകയും ആയിരക്കണക്കിന് പേരുടെ ഉപജീവനമാർഗം ഇല്ലാതാവുകയും ചെയ്തു. 

1202 കോടിയാണ് ദുരന്തം മൂലമുണ്ടായ നഷ്ടം. പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. എന്നാൽ, 2025-26 ലെ കേന്ദ്ര ബജറ്റിൽ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് കെ എൻ ബാലഗോപാൽ വിമർശിച്ചു. 

വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. സിഎംഡിആർഎഫ്, സ്വകാര്യ ഫണ്ടുകൾ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കും. അവശ്യമെങ്കിൽ അധികഫണ്ടും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.

Kerala Budget 2024 allocates Rs 750 crore for the first phase of rehabilitation in Wayanad, following a devastating landslide in Mundakkai-Chooralmala. The disaster resulted in the loss of 254 lives and widespread damage to homes and livelihoods. Finance Minister KN Balagopal criticized the central government for not announcing any aid for Wayanad in their budget. 

#KeralaBudget #WayanadRehabilitation #DisasterRelief #KNBalagopal #KeralaFloods #MundakkaiChooralmala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia