Boar Attack | വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്
Jun 8, 2023, 13:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്‍പറ്റ: (www.kvartha.com) വീണ്ടും കാട്ടുപന്നിയുടെ ആക്രമണത്ത് ബൈക് യാത്രികന് പരുക്കേറ്റു. നെല്ലിയമ്പം കോളനിയിലെ രാജേഷിനാണ് പരുക്കേറ്റത്. ചീഞ്ഞോട് കാറ്റാടി കവലയിലാണ് സംഭവം.
രാവിലെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകനെ കാണുന്നതിനായി ബൈകില്‍ സഞ്ചരിക്കവെ രണ്ട് കാട്ടുപന്നികള്‍ റോഡിന്റെ വശത്തു നിന്നും ബൈകിന് മുമ്പിലേക്ക് ചാടുകയായിരുന്നു. ബൈകില്‍ നിന്നും മറിഞ്ഞുവീണ രാജേഷിനെ പന്നികള്‍ ആക്രമിച്ചു.
പന്നിയുടെ കുത്തേറ്റ് വലത് കൈയുടെ ഉള്ളില്‍ ആഴത്തില്‍ മുറിവേറ്റു. രാജേഷ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം അയിനിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്കും പരുക്കേറ്റിരുന്നു.
Keywords: Wayanad, News, Kerala, Boar, Boar attack, Injured, Wayanad: One injured after boar attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

