MVD | കാന്തമുപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മടക്കി ബൈക് യാത്ര; കോളജ് വിദ്യാര്‍ഥിക്ക് 9,000 രൂപ പിഴ
ADVERTISEMENT
വയനാട്: (www.kvartha.com) കാന്തമുപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മടക്കി ബൈക് യാത്ര നടത്തിയ കോളജ് വിദ്യാര്‍ഥിക്കെതിരെ പിഴയീടാക്കി മോടോര്‍ വാഹന വകുപ്പ്. വയനാട് ചെറുകാട്ടൂരില്‍ വച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കാന്തമുപയോഗിച്ച് പൂര്‍ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പര്‍ പ്ലേറ്റാണ് ബൈകില്‍ ഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹന ഉടമയായ വിദ്യാര്‍ഥിക്കെതിരെ 9,000 രൂപയാണ് പിഴയീടാക്കിയത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പര്‍ പ്ലേറ്റ് വെച്ചില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കോളജ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് മോടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
Keywords: Wayanad, News, Kerala, Fine, Student, bike, Motor-Vehicle-Department, MVD, Wayanad: MVD fine for bike number plate fraud

