Injured | സ്‌കൂടറില്‍ സഞ്ചരിക്കവെ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് പരുക്ക്

 


മാനന്തവാടി: (KVARTHA) വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. യാത്രയ്ക്കിടെ സ്‌കൂടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്‌കൂടര്‍ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറഞ്ഞു. 

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരുക്കേറ്റ നരേഷ് അവശനിലയില്‍ വഴിയരികില്‍ കിടക്കുകയായിരുന്നു. പിന്നീട് ഇതുവഴി പോയവരാണ് ഇദ്ദേഹത്തെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഫോറസ്റ്റര്‍ എ രമേശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് നന്ദഗോപന്‍ എന്നിവരുടെ നേതൃത്വത്തില്‍ നരേഷിനെ മാനന്തവാടി മെഡിkല്‍ കോളജില്‍ എത്തിച്ചു. 

Injured | സ്‌കൂടറില്‍ സഞ്ചരിക്കവെ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് പരുക്ക്

കൈയ്ക്കും കാലിനും, കഴുത്തിനും പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. പകല്‍ പോലും പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords: News, Kerala, Wild Buffalo, Attack, Injured, Wayanad, Hospital, Treatment, Wild Animal, Scooter, Travel, Wayanadu: Man injured after attack of wild buffalo. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia