Accident | നടന്നുപോകുന്നതിനിടെ ബൈകിടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
സുല്‍ത്താന്‍ബത്തേരി: (www.kvartha.com) നടന്നുപോകുന്നതിനിടെ ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്ന മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് (67) ആണ് മരിച്ചത്. മുള്ളന്‍കൊല്ലി ടൗണിനടുത്ത് വച്ച് ഫെബ്രുവരി ആറിനായിരുന്നു അപകടം നടന്നത്.
ജോര്‍ജ് പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണംവിട്ട് എത്തിയ ബൈക് ഇടിക്കുകയായിരുന്നു. ഉടന്‍ മേപ്പാടിയിലെ മെഡികല്‍ കോളജിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജോര്‍ജ്. സഹോദരങ്ങള്‍: അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് മുള്ളന്‍കൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരില് നടക്കും.
Keywords: News, Kerala, Wayanad, Injured, Death, Treatment, Wayanad: Man died in road accident.