Found Dead | ലോടറി വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

 


വയനാട്: (www.kvartha.com) ലോടറി വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് നഗരത്തിലെ എം എ ലോടറി ഏജന്‍സി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്. ഞായറാഴ്ച (30.07.2023) രാവിലെ കടയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

രാവിലെ കട തുറന്നതായി കണ്ടില്ല. സുഹൃത്ത് വന്ന് ഫോണ്‍ വിളിച്ചപ്പോള്‍ കടയ്ക്ക് അകത്തുനിന്ന് റിംഗ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ സുകുമാരനെ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Found Dead | ലോടറി വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

കമ്പളക്കാട് പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരന് ന്യൂമോണിയ ബാധിച്ച് രാവിലെ കോഴിക്കോട് മെഡികല്‍ കോളജില്‍ വച്ച് മരിച്ചിരുന്നു. 

Keywords: Wayanad, News, Kerala, Found dead, Death, Police, Wayanad: Lottery trader found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia