Wild Boar Attack | ഓടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; ഡ്രൈവര്‍ക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. വയനാട് കോട്ടത്തറയിലാണ് സംഭവം നടന്നത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ വിശ്വനാഥനെ കമ്പളക്കാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords; Wayanad,News, Kerala, attack, Injured, Auto Driver, Wayanad: Autorikshaw driver injured after wild boar attack.