19 SFI Activists Remanded | വയനാട് കനത്ത പൊലീസ് സുരക്ഷയില്; അറസ്റ്റിലായ 19 എസ്എഫ്ഐ പ്രവര്ത്തകരെ റിമാന്ഡ് ചെയ്തു
Jun 25, 2022, 15:27 IST
ADVERTISEMENT
വയനാട്: (www.kvartha.com) രാഹുല് ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ 19 എസ്എഫ്ഐ പ്രവര്ത്തകരെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. കല്പ്പറ്റ ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു.
ആറ് എസ്എഫ്ഐ പ്രവര്ത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങളിലെ സംഘര്ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയില് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച നടക്കുന്ന യുഡിഎഫ് റാലിക്ക് പൊലീസ് സുരക്ഷയൊരുക്കും.
മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്.
Keywords: Wayanad, News, Kerala, SFI, Remanded, Court, Politics, Police, Wayanad: Attack on Rahul Gandhi's office; 19 SFI activists remanded.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

