Students Hospitalized | ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jun 27, 2022, 17:12 IST
ADVERTISEMENT
വയനാട്: (www.kvartha.com) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലൂര്‍നാട് അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥികളെ മാനന്തവാടി മെഡികല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.
അതേസമയം, ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്കൂളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.
സ്കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളില്‍ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികള്‍ ഒരുമിച്ച് കഴിച്ചതാണ് പ്രശ്നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയാണോ എന്നതിലും വ്യക്തത വരുത്തും.
Keywords: Wayanad, News, Kerala, hospital, Students, Wayanad: 16 school students admitted to hospital due to health issues.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

