ഫസല്‍ വധം: കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്

 


ഫസല്‍ വധം: കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനെതിരേയും കാരായി ചന്ദ്രശേഖരനെതിരേയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ മറ്റൊരു പ്രതിയും ടിപി വധക്കേസില്‍ അറസ്റ്റിലുമായ കൊടി സുനിക്കെതിരെ കോടതി പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചു.

 ജൂലൈ അഞ്ചിന്‌ കൊടി സുനിയെ ഹാജരാക്കാനാണ്‌ കോടതി ഉത്തരവ്. ഫസല്‍ വധക്കേസില്‍ സിപിഐ(എം) നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകര്‍ ഈ രണ്ട് നേതാക്കളാണെന്നും ജാമ്യം നല്‍കരുതെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

ഫസലിനെ   വധിക്കാന്‍ കാരായി രാജനും, കാരായി ചന്ദ്രശേഖരനുമാണ് കൊടിസുനിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ ഡി എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ തലശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്.

Keywords:  Kochi, Murder case, Accused, Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia