Accident | ബൈകും ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

വണ്ടൂര്‍: (www.kvartha.com) ബൈകും ബസും കൂട്ടിയിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യന്‍ ശംസുദ്ദീന്റെ മകന്‍ മുനീര്‍ (21) ആണ് മരിച്ചത്. വണ്ടൂര്‍ ചെട്ടിയാറമ്മലില്‍ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

Aster_MIMS

കൂടെയുണ്ടായിരുന്ന മേനാട്ടു കുഴിയന്‍ ഹൈദ്രുവിന്റെ മകന്‍ ഫര്‍ശിന് ഗുരുതരമായി പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥികൂടിയായ ഫര്‍ശിന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുലൈഖയാണ് മരിച്ച മുനീറിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹ്‌സിന, മുര്‍ശിദ്, മുര്‍ശിദ. ഖബറടക്കം പോസ്റ്റ്‌മോര്‍ത്തിന് ശേഷം ഞായറാഴ്ച നടക്കും.

Accident | ബൈകും ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Keywords: News, Kerala, Accident, Death, hospital, Treatment, Wandoor: Man died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia